ആലുവ : സ്റ്റോപ്പില്ലാത്ത റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ആലുവയിൽ ആയിരുന്നു സംഭവം. പോഞ്ഞാശ്ശേരി സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്.
ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനായിരുന്നു. ആലുവയിൽ സ്റ്റോപ്പില്ലാത്ത ട്രയിൻ വേഗത കുറച്ചപ്പോൾ ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. പ്രവാസിയായിരുന്ന അൽത്താഫ് ഇപ്പോൾ ഊബർ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

































