26.9 C
Kollam
Tuesday 20th October, 2026 | 09:58:37 AM
Home News Breaking News സിനഗോഗിന് തീയിട്ട കേസിലെ പ്രതി എബിന്‍ പോളിന് കുപ്രസിദ്ധ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമില്ല

സിനഗോഗിന് തീയിട്ട കേസിലെ പ്രതി എബിന്‍ പോളിന് കുപ്രസിദ്ധ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമില്ല

കൊച്ചി: എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസിലെ പ്രതി എബിന്‍ പോളിന് കുപ്രസിദ്ധ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമില്ല . ടെലഗ്രാമിലെ ബിഷ്‌ണോയ് അനുകൂല ഗ്രൂപ്പുകളില്‍ പ്രതി സജീവമായി ഇടപെട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. എബിന് അക്രമം നടത്താന്‍ നിര്‍ദേശം ലഭിച്ച ടെലഗ്രാം ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബിഷ്‌ണോയ് ഗ്രൂപ്പ് വ്യാജമെന്ന് പൊലീസിന്റെ നിഗമനം

സമാന പേരുകളില്‍ വേറെയും ഗ്രൂപ്പുകള്‍.സിനഗോഗ് ആക്രമണത്തില്‍ ബിഷ്‌ണോയ് ഗ്യാങ്ങിന് പങ്കില്ല.സിനഗോഗ് ആക്രമണം എസ്ആര്‍ എന്ന ബോസിന്റെ നിര്‍ദേശപ്രകാരം .ബോസ് ബിഷ്‌ണോയ് ഗ്രൂപ്പിലെ അംഗമല്ലെന്ന് പൊലീസ്

എബിന്റെ ഫോണ്‍ സെര്‍ച്ച് ഹിസ്റ്ററിയില്‍ ലോറന്‍സ് ബിഷ്‌ണോയിയെക്കുറിച്ചും തെരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാം ഗ്രൂപ്പിലെ ‘ബോസ്’ എന്ന ഐഡിയില്‍ നിന്നുള്ള നിര്‍ദേശ തുടര്‍ന്നാണ് സിനഗോഗിന് മുന്നില്‍ തീയിട്ടതെന്നാണ് എബിന്‍ പോള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ഈ ബോസ് ആരാണെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. അക്രമ സംഭവത്തിന് പിന്നില്‍ ഗുണ്ടാ-തീവ്രവാദ ശൃംഖലകളുടെ പങ്കുണ്ടോയെന്ന സാധ്യത കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.

ഞായറാഴ്ച എബിന്‍ പോളിനെ ജൂതപ്പള്ളി പരിസരം, ലൈറ്ററും പടക്കവും വാങ്ങിയ തൃപ്പൂണിത്തുറയിലെ കട, പെട്രോള്‍ വാങ്ങിയ പുത്തന്‍കുരിശിലെ പമ്പ് എന്നിവിടങ്ങളിലെത്തിട്ട് തെളിവെടുപ്പ് നടത്തിയിരുന്നു. സിനഗോഗിന് മുന്നിലെ ഹോര്‍ട്ടിക്കള്‍ച്ചര്‍ നഴ്സറിയിലും തെളിവെടുത്തു. ജൂതപ്പള്ളിക്കുമുന്‍പിലെ ബാനറുകളും ഫ്ലക്സുകളുമുള്‍പ്പെടെ തീയിട്ടതെങ്ങനെയെന്ന് എബിന്‍ വിശദീകരിച്ചു. എബിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഫൊറന്‍സിക് പരിശോധന തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here