
മനാമ. ഹൂതി വിമതരെ അന്താരാഷ്ട്ര ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ട് ഗൾഫ് സഹകരണ കൗൺസിൽ ;ഒക്ടോബർ 18-ന് ബഹ്‌റൈനിലെ മനാമയിൽ നടന്ന ജിസിസി വിദേശകാര്യ മന്ത്രിമാരുടെ 168-ാമത് യോഗത്തിന് ശേഷമാണ് ആവശ്യം ഉന്നയിച്ചത്.
ആയുധവിതരണം തടയണം, സുരക്ഷാസമിതി പ്രമേയങ്ങൾ നടപ്പാക്കണം എന്നെ ആവശ്യങ്ങൾക്ക് പുറമെ സൗദിയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ആക്രമണങ്ങളെ ജിസിസി രാജ്യങ്ങൾക്കെതിരായ ഭീഷണിയായി കണക്കാക്കുമെന്ന് കൗൺസിൽ വ്യക്തമാക്കി. അതേ സമയം ,യെമെനിൽ 24 മണിക്കൂറിനിടെ നടത്തിയ സൈനിക ഓപ്പറേഷനുകളിൽ ഏകദേശം 370 ഹൂതി പോരാളികളെ വധിച്ചതായി യെമൻ സൈന്യം അറിയിച്ചു.
































