Advertisement
ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ തെളിവ് നൽകിയാൽ നടപടിയുണ്ടാകുമെന്ന് ഇന്ത്യയിലെത്തിയ പാക് മന്ത്രി മുസാദിക് മസൂദ് മാലിക്. പരസ്പര പ്രകോപനമല്ല വേണ്ടതെന്നും ശാശ്വത പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ ചർച്ചകളും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമെന്നും പാക് കാലാവസ്ഥാ, പരിസ്ഥിതി മന്ത്രി വ്യക്തമാക്കി. സിന്ധുനദീജല ഉടമ്പടിയെപ്പറ്റി ചർച്ച ചെയ്യാൻ ക്ഷണിച്ചാൽ എത്തുമെന്നും ഇപ്പോൾ അതിനല്ല ഇന്ത്യയിൽ എത്തിയതെന്നും മുസാദിക് മസൂദ് മാലിക് വിവരിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മസൂദ് മാലിക് പ്രധാനമായും ഇന്ത്യയിൽ എത്തിയത്.
































