28.4 C
Kollam
Sunday 22nd November, 2026 | 08:40:56 PM
Home News Breaking News പമ്പയിൽ വസ്ത്രങ്ങളും മാലിന്യങ്ങളും നിക്ഷേപിച്ചാൽ 5,000 രൂപ പിഴ; രണ്ട് മാസത്തേക്ക് നിരോധനം

പമ്പയിൽ വസ്ത്രങ്ങളും മാലിന്യങ്ങളും നിക്ഷേപിച്ചാൽ 5,000 രൂപ പിഴ; രണ്ട് മാസത്തേക്ക് നിരോധനം

Advertisement

ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് പമ്പാ നദിയിലെ മലിനീകരണം തടയാൻ കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. പമ്പാ നദിയിലും പരിസരങ്ങളിലും ഉപയോഗിച്ച വസ്ത്രങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും നിക്ഷേപിക്കുന്നത് നിരോധിച്ച് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കി. നിരോധനം ലംഘിക്കുന്നവരിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കും.

പമ്പാ നദിയിലും അനുബന്ധ കടവുകളിലും ഉപയോഗിച്ച വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതും ഖരമാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നദിയിലോ നദീതീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ നിക്ഷേപിക്കുന്നതും നിരോധിച്ചിട്ടുണ്ട്. പിഴ 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. ഭാരതീയ ന്യായ സംഹിത, കേരള പഞ്ചായത്ത് രാജ് നിയമം, ജലമലിനീകരണ നിയന്ത്രണ നിയമം എന്നിവ പ്രകാരവും നടപടിയുണ്ടാകും.

ഉത്തരവ് നടപ്പാക്കുന്നതിനും നിയമലംഘകർക്കെതിരെ നടപടിയെടുക്കുന്നതിനും പമ്പയിലെ ഡ്യൂട്ടി മജിസ്‌ട്രേറ്റിനെയും പൊലീസ് സ്പെഷ്യൽ ഓഫീസറെയും ചുമതലപ്പെടുത്തി. തീർത്ഥാടകർ ഉപയോഗിച്ച വസ്ത്രങ്ങൾ നിശ്ചിത ശേഖരണ കേന്ദ്രങ്ങളിൽ കൈമാറണം. മറ്റ് മാലിന്യങ്ങൾ സ്ഥാപിച്ചിട്ടുള്ള ബിന്നുകളിൽ നിക്ഷേപിക്കണം.

പിഴയായി ലഭിക്കുന്ന തുക പമ്പയിലെയും ശബരിമലയിലെയും ശുചീകരണം, മാലിന്യസംസ്‌കരണം, നദീതീര ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഉത്തരവ് നവംബർ 22 മുതൽ രണ്ട് മാസത്തേക്ക് പ്രാബല്യത്തിലുണ്ടാകും. ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കരയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here