30.3 C
Kollam
Saturday 21st November, 2026 | 02:21:48 PM
Home Lifestyle Culture തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കെസിസി സംസ്ഥാന ഭാരവാഹികളെ അനുമോദിച്ചു

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കെസിസി സംസ്ഥാന ഭാരവാഹികളെ അനുമോദിച്ചു

Advertisement

തിരുവനന്തപുരം: കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും കെസിസിയുടെ വിവിധ സംസ്ഥാന ചുമതലകളിൽ അടുത്ത മൂന്ന് വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കമ്മീഷൻ ചെയർമാൻ മാരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും അനുമോദിച്ചു.

ജില്ലാ പ്രസിഡന്റ് റവ. ടി ദേവപ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കെസിസി ജനറൽ സെക്രട്ടറി അഡ്വ.ഡോ. പ്രകാശ്‌ പി തോമസ് ഉദ്ഘാടനം ചെയ്തു.

ബിഷപ്പുമാരായ ഡോ. ജോർജ് ഈപ്പൻ, ഡോ. ഓസ്റ്റിൻ എം എ പോൾ, ഡോ .മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ, കെസിസി അസോസിയേറ്റ് സെക്രട്ടറി റവ എ ആർ നോബിൾ, റവ.മനോജ്‌ ഇടിക്കുള, റവ.ഡോ എൽ ടി പവിത്ര സിംഗ്, റവ.ഡബ്ല്യൂ ലിവിങ്സ്റ്റൻ, ടി.ജെ മാത്യു മാരാമൺ, റവ.എൻ ആർ സനിൽകുമാർ, പുഷ്പലത നെൽസൺ, സ്മിതാ റാണി, പാസ്റ്റർ സച്ചിദാനന്ദ ദാസ്, കെ ഷിബു വെട്ടുവിളയിൽ, അഡ്വ.അശ്വിൻ ഈ ഹാംലെറ്റ്, എന്നിവർ പ്രസംഗിച്ചു. കെസിസി തിരുവനന്തപുരം ജില്ലയുടെ പുതിയ ട്രഷററായും മാരാമൺ കറന്റ് അഫയേഴ്‌സ് കമ്മീഷൻ ജില്ലാ ചെയർമാനായും മാത്യു മാരാമൺ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിൽ ഒഴിവ് വന്ന മറ്റ് സ്ഥാനങ്ങളിലേക്ക് റവ ഷെറിൻ സി ലോറൻസ് (ജോയിന്റ് സെക്രട്ടറി), എസ് സുരാജ് (പരിസ്ഥിതി കമ്മീഷൻ ചെയർമാൻ), റവ എസ് ശോഭിത് രാജ് ( പാറശാല അസംബ്ലി പ്രസിഡന്റ്), ജെ വി സന്തോഷ്‌, പുഷ്പലത നെൽസൺ (സംസ്ഥാന എഡ്യൂക്കേഷൻ കമ്മീഷൻ അംഗങ്ങൾ ) എന്നിവരെയും തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here