പാലക്കാട്.ചട്ടവിരുദ്ധ വായ്പ; മൂന്ന് സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് സിപിഎം. സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ കുടുംബത്തിന് ചട്ടവിരുദ്ധമായി വായ്പ നൽകിയതിൽ മൂന്ന് സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് സാധ്യത. ഷൊർണൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിലാണ് ചട്ട വിരുദ്ധ വായ്പ നൽകിയത്
വായ്പ അനുവദിക്കുമ്പോൾ ഉള്ള ചെയർമാൻ എ വി സുരേഷ്, മുൻ ജനറൽ മാനേജർ എം കെ ജയപ്രകാശ്, വായ്പ ലഭിച്ച ഷൊർണൂർ ലോക്കൽ കമ്മിറ്റി അംഗം പി രാജേഷ് എന്നിവരോട് സിപിഎം വിശദീകരണം തേടി. എ.വി.സുരേഷ് പട്ടാമ്പി ഏരിയ കമ്മിറ്റി അംഗമാണ്. ജയപ്രകാശ് ഷൊര്‍ണൂര്‍ ഏരിയ കമ്മിറ്റി അംഗമാണ്
ചട്ടവിരുദ്ധമായി വായ്പ നൽകിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മുൻ ജനറൽ മാനേജർ രേഖ,കൈലിയാട് ബ്രാഞ്ച് മാനേജർ ശാന്തകുമാരി എന്നിവരെയാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്
സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ കുടുംബത്തിലെ ആറു പേർക്കായി 7.7 കോടി രൂപയാണ് വായ്പ അനുവദിച്ചതിലാണ് നടപടി


































