28.4 C
Kollam
Thursday 19th November, 2026 | 07:52:29 PM
Home News Breaking News അരിയിൽ ഷുക്കൂർ വധം 7 പ്രതികൾക്ക് ജീവപര്യന്തം; 6 പ്രതികൾക്ക് ജാമ്യം നൽകി

അരിയിൽ ഷുക്കൂർ വധം 7 പ്രതികൾക്ക് ജീവപര്യന്തം; 6 പ്രതികൾക്ക് ജാമ്യം നൽകി

Advertisement

എറണാകുളം: അരിയിൽ ഷുക്കൂർ വധക്കേസിൽ കൊലക്കുറ്റം തെളിഞ്ഞ 7 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചുകൊണ്ട് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി.

14 വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ നിർണായക വിധിയുണ്ടായിരിക്കുന്നത്. വിചാരണ നേരിട്ട 31 പ്രതികളിൽ 13 പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇതിൽ ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പി. പവിത്രൻ തുടങ്ങി കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള മറ്റ് കുറ്റങ്ങൾ തെളിഞ്ഞ ബാക്കി 6 പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.

കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടിരുന്ന 32-ാം പ്രതിയും സി.പി.എം നേതാവുമായ പി. ജയരാജൻ, 33-ാം പ്രതി ടി.വി. രാജേഷ്, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരുൾപ്പെടെ 18 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

2012 ഫെബ്രുവരി 20-നാണ് കണ്ണൂർ തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയും എം.എസ്.എഫ് പ്രവർത്തകനുമായ അബ്ദുൽ ഷുക്കൂർ (21) കൊല്ലപ്പെട്ടത്.
സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ, കണ്ണപുരം കീഴറയിലെ വയലിൽ വെച്ച് ഷുക്കൂറിനെ തടഞ്ഞുവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ആകെ 33 പ്രതികളുണ്ടായിരുന്ന കേസിൽ വിചാരണയ്ക്കിടെ രണ്ട് പേർ മരണപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here