30.1 C
Kollam
Wednesday 18th November, 2026 | 01:35:39 PM
Home Lifestyle Health & Fitness ഹൃദയം പൊന്നുപോലെ നോക്കും പെർസിമൺ; വിദേശി ആണെങ്കിലും ഈ ദൈവങ്ങളുടെ പഴം ചില്ലറക്കാരനല്ല

ഹൃദയം പൊന്നുപോലെ നോക്കും പെർസിമൺ; വിദേശി ആണെങ്കിലും ഈ ദൈവങ്ങളുടെ പഴം ചില്ലറക്കാരനല്ല

Advertisement

കാഴ്ചയിൽ തക്കാളി, നിറത്തിൽ ഓറഞ്ച്, രുചിയിൽ തേൻ! ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറെ പ്രിയപ്പെട്ട ഒരു വിദേശ പഴമാണ് പെർസിമൺ. ‘കാക്കി’ (Kaki) എന്നും അറിയപ്പെടുന്ന ഈ പഴത്തിന് ‘Fruit of the Gods’ അഥവാ ‘ദൈവങ്ങളുടെ പഴം’ എന്ന വിശേഷണവുമുണ്ട്. വിദേശി എങ്കിലും ആള് ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ടവൻ ആണ്. തക്കാളിയോട് സാമ്യമുള്ള ഓറഞ്ച് നിറത്തിലുള്ള ഈ പഴത്തിന് നല്ല മധുരമാണ്. ജപ്പാൻ, ചൈന എന്നിവിടങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. പ്രധാനമായും രണ്ട് ഇനങ്ങളാണുള്ളത്. നന്നായി പഴുത്ത ശേഷം മാത്രം കഴിക്കാൻ സാധിക്കുന്ന ഹാച്ചിയ, പച്ചയായിരിക്കുമ്പോഴും ആപ്പിൾ പോലെ കടിച്ചു തിന്നാൻ സാധിക്കുന്ന ഫുയു എന്നിവയാണവ. വിറ്റാമിൻ എ, വിറ്റാമിൻ സി, മാംഗനീസ്, നാരുകൾ (Fiber) എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ദൈവങ്ങളുടെ പഴം ചില്ലറക്കാരനല്ല

ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും പെർസിമൺ കഴിക്കുന്നത് നല്ലതാണ്.

ദഹനത്തിന്: നാരുകൾ ധാരാളമുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും ഇത് സഹായിക്കുന്നു.

ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ പെർസിമൺ വ്യാപകമായി കൃഷി ചെയ്യുന്നു.

ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളിലും കൃഷിയുണ്ട്. മിതശീതോഷ്ണ കാലാവസ്ഥയും നല്ല നീർവാർച്ചയുള്ള മണ്ണുമാണ് വളർച്ചയ്ക്ക് അനുയോജ്യം. കേരളത്തിൽ കൃഷി ചെയ്യുമ്പോൾ അനുയോജ്യമായ ഇനം തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here