30.1 C
Kollam
Wednesday 18th November, 2026 | 11:49:58 AM
Home News Breaking News സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

Image : Shutterstock
Advertisement

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 2040 രൂപയാണ് കുറഞ്ഞത്. വലിയ കാലയളവിന് ശേഷം സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തി. 97,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 255 രൂപയാണ് കുറഞ്ഞത്. 12,215 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.


ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഇടിയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴെ ആയതോടെ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാർക്ക് ആശ്വാസമാണ്.


വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. അന്താരാഷ്ട്ര വിപണിയിലെ പ്രവണതകൾക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സ്വർണവില തുടർച്ചയായി താഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here