Advertisement
കണ്ണൂര്‍. ഡേറ്റിങ് ആപ്പിന്റെ പേരിൽ വൻ തട്ടിപ്പ്. ഡോക്ടർക്ക് നഷ്ടമായത് 32.43 ലക്ഷം രൂപ. Heartwish.in എന്ന ഡേറ്റിങ് വെബ്സൈറ്റിന്റെ പേരിലാണ് തട്ടിപ്പ്. ഡേറ്റിങ് താൽപര്യമുള്ളവരുടെ വിവരങ്ങൾ നൽകാമെന്ന് പറഞ്ഞ് പണം തട്ടി
വാട്സ്ആപ്പ് വഴിയായിരുന്നു തട്ടിപ്പിന് തുടക്കം. കണ്ണൂർ സൈബർ ക്രൈം പൊലീസ് കേസെടുത്തു. കണ്ണൂരിൽ പെൻഷൻ കാർഡിന്റെ പേരിലും സൈബർ തട്ടിപ്പ്. പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത വയോധികന് നഷ്ടമായത് ഒരു ലക്ഷം രൂപ
ഫേസ്ബുക്കിലെ പെൻഷൻ കാർഡ് പരസ്യം വഴിയാണ് തട്ടിപ്പിന് തുടക്കം. ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ വാട്സ്ആപ്പ് സന്ദേശം. വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും കൈമാറി
വാട്സ്ആപ്പ് വഴി ലഭിച്ച APK ഫയൽ തുറന്നതോടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി. 10,000 രൂപ വീതം 10 തവണയായി ആകെ ഒരു ലക്ഷം രൂപ നഷ്ടമായി. സൈബർ പോലിസ് കേസ് എടുത്തു.

































