26.1 C
Kollam
Friday 16th October, 2026 | 10:35:42 PM
Home News Kerala ഓൺലൈനിൽ എൽഇഡി ലൈറ്റ് ഓർഡർ ചെയ്ത യുവാക്കൾക്ക് ലഭിച്ചത് മനുഷ്യമൂത്രം

ഓൺലൈനിൽ എൽഇഡി ലൈറ്റ് ഓർഡർ ചെയ്ത യുവാക്കൾക്ക് ലഭിച്ചത് മനുഷ്യമൂത്രം

പത്തനംതിട്ട .ഓൺലൈനിൽ എൽഇഡി ലൈറ്റ് ഓർഡർ ചെയ്ത യുവാക്കൾക്ക് ലഭിച്ചത് മനുഷ്യമൂത്രമെന്ന് പരാതി. പത്തനംതിട്ട കോന്നി അരുവാപുലം സ്വദേശികളായ ഓമനക്കുട്ടൻ, സനു എന്നിവരാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. പായ്ക്കറ്റിൽ നൽകിയിരുന്നത് വ്യാജ മേൽവിലാസവും ഫോൺ നമ്പറുമായതിനാൽ ഉൽപ്പന്നം തിരിച്ചയക്കാനോ കമ്പിനിയിൽ പരാതി രജിസ്റ്റർ ചെയ്യാനോ സാധിച്ചിട്ടില്ല. നിയമനടപടികളുമായി മുന്നോട്ടു പോകാൻ ആണ് യുവാക്കളുടെ തീരുമാനം.


അരുവാപുലം സ്വദേശി ഓമനക്കുട്ടന് വേണ്ടിയാണ് സുഹൃത്ത് സനു ഫേസ്ബുക്കിൽ കണ്ട ഓൺലൈൻ ലിങ്കിലൂടെ എൽ ഇ ഡി ലൈറ്റ് ഓർഡർ ചെയ്തത്. പൊതു വിപണിയിൽ ഇരട്ടിത്തുകയുള്ള ലൈറ്റ് 1000 രൂപയ്ക്കെന്ന് ഫെയ്സ്ബുക്കിലൂടെ കണ്ടാണ് ആകൃഷ്ടരായത്. ഒക്ടോബർ ആറിനാണ് ഓർഡർ നൽകിയത്. ഇന്നലെ വൈകിട്ട് 4.30 യോടെ ഡെലിവറിബോയ് സാധനം എത്തിച്ചു നൽകി. കവർ പൊട്ടിച്ചു നോക്കിയപ്പോഴാണ് പറ്റിക്കപ്പെട്ടതായി ഇരുവരും തിരിച്ചറിഞ്ഞത്

വിവരം കമ്പനിയെ അറിയിക്കുന്നതിനായി കവറിനു പുറത്തുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പരിശോധനയിൽ നമ്പറും മെയിൽ ഐഡിയും വ്യാജമാണെന്ന് വ്യക്തമായി

സംഭവത്തിൽ ഉപഭോക്ത കോടതിയെ സമീപിക്കാനാണ് യുവാക്കളുടെ തീരുമാനം. കോന്നി പോലീസിലും പരാതി നൽകുമെന്ന് ഓമനക്കുട്ടനും സനുവും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here