പാലക്കാട്.എൽഡിഎഫ് ഭരണകാലത്ത് sc st വകുപ്പിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് എന്ന് കണ്ടെത്തൽ. 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണ്ണാർക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ 2018–19 മുതൽ 2025–26 വരെയുള്ള കാലയളവിൽ 7.86 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി
ഗുണഭോക്താക്കൾ സമർപ്പിക്കുന്ന രേഖകളിൽ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കൃത്രിമം കാട്ടിയാണ് തുക തട്ടിയെടുത്തത്. ഈ തുകകൾ ജീവനക്കാരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി
ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവ്
വകുപ്പിലെ ആഭ്യന്തര പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നല്‍കി.
പട്ടികജാതി വികസന ഓഫീസർമാരായ സജിനി പി.എം., ഗിരിജ കെ., മുനീർ റഹ്മാൻ, നവീൻ ചന്ദ്ര, സീനിയർ ക്ലർക്ക് സ്മിജോ വർഗ്ഗീസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.































