29.5 C
Kollam
Tuesday 24th November, 2026 | 11:39:11 AM
Home News Breaking News ബി എൽ എം സ്ഥാപകൻ ആർ പ്രേം കുമാറിന് തിരിച്ചടി; ജാമ്യ ഹർജി തള്ളി ഹൈക്കോടതി

ബി എൽ എം സ്ഥാപകൻ ആർ പ്രേം കുമാറിന് തിരിച്ചടി; ജാമ്യ ഹർജി തള്ളി ഹൈക്കോടതി

Advertisement

കൊച്ചി:ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (BLM) സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിലാണ് കോടതിയുടെ ഈ നിർണ്ണായക നടപടി.
ക്രൈംബ്രാഞ്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബാങ്ക് രേഖകൾ ഉൾപ്പെടെ പിടിച്ചെടുത്ത് വിശദമായ അന്വേഷണം നടത്തിയതിനാൽ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് വാദിച്ചാണ് പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.

നേരത്തെ, അറസ്റ്റ് ചെയ്യുന്നതിന് മുൻപ് പ്രേംകുമാറിന് നോട്ടീസ് നൽകണമെന്ന ഉത്തരവ് കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ചിന് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകുകയും ചെയ്തു.

ഒക്ടോബർ 29-ന് ചെന്നൈയിൽ നിന്ന് പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അറസ്റ്റ് നടപടിക്രമങ്ങളിൽ പോലീസ് വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 30-ന് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.
മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ബിനാമി പേരുകളിലും ഷെൽ കമ്പനികൾ വഴിയും സ്വത്തുക്കൾ സമ്പാദിച്ചു എന്നതാണ് പ്രേംകുമാറിനെതിരായ പ്രധാന ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here