Advertisement
തൃശൂർ: കമിതാക്കളെ ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. മാള കോട്ടമുറി കളത്തിൽ വീട്ടിൽ അഖിൽ രാജൻ (29), അന്നമനട എടയാറ്റൂർ ആളയൂർവീട്ടിൽ രമ്യ (41) എന്നിവരെയാണ് സതേൺ കോളജിന് സമീപം റെയിൽവേ ട്രാക്കിൽ രാത്രി 8 മണിയോടെ മരിച്ച നിലയിൽ കണ്ടത്.
അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. അഖിലും രമ്യയും സ്നേഹ ബന്ധത്തിലാണെന്നും ഇതുസംബന്ധിച്ച് രണ്ട് പേരുടെ വീട്ടുകാരും ഇരുവർക്കും താക്കീത് നല്‍കിയിരുന്നുവെന്നും പറയുന്നു. മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.


























