25.2 C
Kollam
Friday 27th November, 2026 | 05:48:38 AM
Home Lifestyle Culture മാരാമൺ കൺവൻഷൻ  പാലം നിർമ്മാണം :ഉദ്ഘാടനം ഇന്ന്

മാരാമൺ കൺവൻഷൻ  പാലം നിർമ്മാണം :ഉദ്ഘാടനം ഇന്ന്

Advertisement

കോഴഞ്ചേരി : 2027
ഫെബ്രുവരി 14 മുതൽ 21 വരെ
പമ്പാ മണൽപ്പുറത്ത് നടക്കുന്ന പ്രസിദ്ധമായ മാരാമൺ
കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു.
മണൽപരപ്പിലേക്കുള്ള പാലങ്ങളുടെ നിർമ്മാണോദ്ഘാടനം
ഇന്ന് രാവിലെ 7.30-ന്, ചെപ്പുളളി കടവിൽ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിക്കും.
സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിക്കും.
ചെപ്പുളളി കടവ്, മുക്കരഞ്ഞത്ത് കടവ്, അരമനകടവ് എന്നിവിടങ്ങളിൽ നിന്ന് മണൽപരപ്പിലേക്ക് പുതിയ സാങ്കേതിക വിദ്യയിൽ ബെയ്‌ലി പാലങ്ങൾ നിർമ്മിക്കുന്നതെന്ന് ജനറൽ സെക്രട്ടറി റവ. ഈപ്പൻ ഏബ്രഹാം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here