26.6 C
Kollam
Thursday 26th November, 2026 | 09:05:47 PM
Home News Breaking News സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങളും പ്രസിദ്ധീകരണങ്ങളും ഒഴിവാക്കാൻ നിര്‍ദ്ദേശം

സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങളും പ്രസിദ്ധീകരണങ്ങളും ഒഴിവാക്കാൻ നിര്‍ദ്ദേശം

Advertisement

തിരുവനന്തപുരം.സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങളും പ്രസിദ്ധീകരണങ്ങളും ഒഴിവാക്കാൻ ജയിൽ മേധാവി (ഡിജിപി) എസ്. ശ്രീജിത്ത് ഉത്തരവിറക്കി

രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾ, മാസികകൾ, മറ്റ് അനുബന്ധ പ്രസിദ്ധീകരണങ്ങൾ എന്നിവ ഇനി മുതൽ ജയിലുകളിൽ വിതരണം ചെയ്യാൻ പാടില്ല.സർക്കാർ ഫണ്ട് ഉപയോഗിച്ചോ സ്പോൺസർഷിപ്പ് വഴിയോ ഇത്തരം പത്രങ്ങൾ വാങ്ങുന്നത് അവസാനിപ്പിക്കാനും നിലവിലുള്ള സ്പോൺസർഷിപ്പുകൾ റദ്ദാക്കാനും എല്ലാ ജയിൽ സൂപ്രണ്ടുമാർക്കും നിർദേശം നൽകിയിട്ടുണ്ട്

സംസ്ഥാനത്തെ 55 ജയിലുകളിലും പാർട്ടി പത്രങ്ങൾ വ്യാപകമായി വിതരണം ചെയ്യുന്നതിനെതിരെ ഒരു ജയിൽ ഉപദേശക സമിതി അംഗം പരാതി നൽകിയിരുന്നു. തടവുകാർക്ക് വസ്തുനിഷ്ഠവും രാഷ്ട്രീയ പക്ഷപാതരഹിതവുമായ വാർത്തകൾ ലഭ്യമാക്കണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here