26.6 C
Kollam
Thursday 26th November, 2026 | 08:52:18 PM
Home News Kerala 71 വയസ്സുകാരിയുടെ കണ്ണില്‍ നിന്നും 15 സെന്റിമീറ്റര്‍ നീളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തു

71 വയസ്സുകാരിയുടെ കണ്ണില്‍ നിന്നും 15 സെന്റിമീറ്റര്‍ നീളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തു

Advertisement

കോഴിക്കോട്: 71 വയസ്സുകാരിയുടെ കണ്ണില്‍ നിന്നും 15 സെന്റിമീറ്റര്‍ നീളമുള്ള ജീവനുള്ള വിരയെ പുറത്തെടുത്തു. എരഞ്ഞിമാവ് സ്വദേശിയുടെ കണ്ണില്‍ നിന്നാണ് വിരയെ പുറത്തെടുത്തത്. മൂന്നു ദിവസമായി കണ്ണില്‍ ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വയോധിക ചികിത്സ തേടി ആശുപത്രിയിലെത്തിയത്.

ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് അസ്വസ്ഥതയ്ക്ക് കാരണം ജീവനുള്ള വിരയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് 5 സെന്റിമീറ്റര്‍ നീളമുള്ള വിരയെ ജീവനോടെ പുറത്തെടുത്തു. മൃഗങ്ങളെ പരിപാലിക്കുകയോ മറ്റോ ചെയ്തപ്പോള്‍ കണ്ണിലെത്തിയതാകാം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here