26.6 C
Kollam
Thursday 26th November, 2026 | 08:49:59 PM
Home News Local കരിങ്ങന്നൂരിൽ യുവതിയുടെ ആത്മഹത്യ; ഒരു വർഷത്തിന് ശേഷം യുവാവ് പിടിയിൽ

കരിങ്ങന്നൂരിൽ യുവതിയുടെ ആത്മഹത്യ; ഒരു വർഷത്തിന് ശേഷം യുവാവ് പിടിയിൽ

Advertisement

പൂയപ്പള്ളി: കരിങ്ങന്നൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരു വർഷത്തിന് ശേഷം യുവാവ് അറസ്റ്റിൽ. ഇളമാട് അർക്കന്നൂർ കാരാളികോണം മുഹമ്മദ് ഖാൻ മൻസിലിൽ മുഹമ്മദ് ഷാൻ (25) ആണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.

2025-ലാണ് കേസിനാസ്പദമായ സംഭവം. കരിങ്ങന്നൂർ സ്വദേശിനിയുമായി അടുപ്പത്തിലായിരുന്ന മുഹമ്മദ് ഷാൻ വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തി പൂയപ്പള്ളി പോലീസ് കേസെടുത്തു.

അന്വേഷണത്തിനിടെ മുഹമ്മദ് ഷാൻ വിദേശത്തേക്ക് കടന്നതോടെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ദുബായിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്. ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ തടഞ്ഞുവച്ച ഇയാളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here