27.4 C
Kollam
Wednesday 25th November, 2026 | 06:56:43 PM
Home Lifestyle Culture പ്രവാസികളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും : മന്ത്രി കെ എ തുളസി

പ്രവാസികളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും : മന്ത്രി കെ എ തുളസി

Advertisement

തിരുവന്തപുരം:സ്വന്തം വീടും കുടുംബവും വിട്ട് വിദേശങ്ങളിൽ കഠിനാധ്വാനം ചെയ്ത് നാടിന്റെ സമ്പദ്ഘടനയ്ക്കും സാമൂഹ്യ പുരോഗതിക്കും നിസ്തുല്യ പങ്ക് വഹിച്ച് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളെ വിസ്മരിച്ചുകൊണ്ട് ഒരു ജനാധിപത്യ സർക്കാരിനും മുന്നോട്ടുപോകാൻ കഴിയില്ലെന്നും പ്രവാസികളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് ഈ സർക്കാർ പ്രതിജ്ഞാബദ്ധ മാണെന്നും അവർക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി കെ എ തുളസി പറഞ്ഞു.

കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ‘പ്രവാസി നേതൃശിബിരം’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രവാസി കോൺഗ്രസ് ജില്ലയിൽ ആരംഭിക്കുന്ന ‘പ്രവാസി ധന മിത്ര’ സഹായ സംഘത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ അധ്യക്ഷനായി.
പ്രവാസി കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് എൽ വി അജയകുമാർ, വി കെ എൻ പണിക്കർ, കെ സുരേഷ്കുമാർ, സുധീർഷാ പാലോട് എം എൽ എ, അമി തിലക്, ജനറൽ സെക്രട്ടറി ടി ജെ മാത്യു, ഈ എം നസീർ, കൈരളി ശ്രീകുമാർ, യു എം കബീർ, ഷാഹുൽ പണിക്കവീട്ടിൽ, ദീപാ ഹിജിനെസ്സ്, ജെ എം അഹമ്മദലി, എം എസ് നായർ, ജി സുദർശനൻ, രമേശൻ നായർ, രമണൻ ഇടയാർ, കെ കെ ഗോപി, ലെനിൻ ഗോമസ്, നാസറുദ്ദിൻ എന്നിവർ പ്രസംഗിച്ചു.

രാവിലെ നടന്ന പതാക ഉയർത്തലിനും മഹാത്മ ഗാന്ധി സ്‌മൃതിയ്ക്കും രക്ഷാധികാരി ഐസക് തോമസ് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here