27.4 C
Kollam
Wednesday 25th November, 2026 | 05:08:01 PM
Home News Breaking News കൊല്ലത്ത്‌ കടകളിൽ കയറി പണം കവർച്ച; അമ്മുവും അഖിൽ ഭാസിയും ഉൾപ്പെട്ട മൂന്നംഗ സംഘം...

കൊല്ലത്ത്‌ കടകളിൽ കയറി പണം കവർച്ച; അമ്മുവും അഖിൽ ഭാസിയും ഉൾപ്പെട്ട മൂന്നംഗ സംഘം പിടിയിൽ

Advertisement

കൊല്ലം: കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൊല്ലം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി മോഷണക്കേസുകളിലെ പ്രതികളായ മൂന്നംഗ സംഘം പിടിയിൽ. അഖിൽ ഭാസി, അമ്മു എന്നിവരടങ്ങിയ സംഘത്തെ ഇരവിപുരം പൊലീസാണ് ചവറയിൽനിന്ന് പിടികൂടിയത്. തുടർച്ചയായ മോഷണങ്ങൾക്കുശേഷം ചവറയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്.

പൾസർ ബൈക്കിൽ വിവിധ പ്രദേശങ്ങളിൽ കറങ്ങിനടന്ന് കടകൾ കേന്ദ്രീകരിച്ചായിരുന്നു സംഘം മോഷണം നടത്തിയിരുന്നത്. ഒരാൾ ബൈക്കിൽ പുറത്ത് കാത്തുനിൽക്കും. മറ്റ് രണ്ടുപേർ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയ്ക്കുള്ളിൽ കയറി ഉടമയുടെ ശ്രദ്ധ തിരിച്ച് കൗണ്ടറിലോ മേശയിലോ സൂക്ഷിച്ചിരുന്ന പണം കവരും. തുടർന്ന് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു പതിവ്.

മുൻപും ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികൾ കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ് കേസുകളിലും പ്രതികളാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വയോധികയുടെ മാല പൊട്ടിച്ചശേഷം സംഘം ബംഗളൂരുവിലേക്ക് കടന്നിരുന്നു. അവിടെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്.

കൊല്ലം സിറ്റി എ.സി.പി ഷാജിയുടെ നിർദേശപ്രകാരം ഇരവിപുരം സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ മുഹമ്മദ് ആഷിക്, എസ്.ഐമാരായ മുബാറക്ക്, ബാബുക്കുട്ടൻ, സജിൻ, അരുൺദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here