27.9 C
Kollam
Wednesday 25th November, 2026 | 04:29:45 PM
Home News Kerala മാസപ്പടി കേസ്: പിണറായി വിജയനെതിരായ അന്വേഷണം; സ്റ്റേ ഡിസംബർ 15 വരെ നീട്ടി

മാസപ്പടി കേസ്: പിണറായി വിജയനെതിരായ അന്വേഷണം; സ്റ്റേ ഡിസംബർ 15 വരെ നീട്ടി

Advertisement

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് പണമിടപാട് കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീട്ടി. ഡിസംബർ 15 വരെയാണ് സ്റ്റേ നീട്ടിയത്. നേരത്തെയുള്ള സ്റ്റേ ഉത്തരവിന്റെ കാലാവധി അവസാനിക്കാനിരിക്കെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുകയായിരുന്നു. ഡിസംബർ 15ന് ബെഞ്ച് വീണ്ടും കേസ് പരിഗണിക്കും.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് കഴിഞ്ഞ മാസമാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. എഫ്.ഐ.ആറിലെ തുടർനടപടികൾ തടഞ്ഞ കോടതി അന്വേഷണം നിർത്തിവയ്ക്കാനും ഇടക്കാല ഉത്തരവിട്ടിരുന്നു. പിണറായി വിജയൻ, മകൾ ടി. വീണ, വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീൽ ഹർജികൾ ഫയലിൽ സ്വീകരിച്ചായിരുന്നു നടപടി.

കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരനായ കെ.എം. ഷാജഹാനെതിരെ ഡിവിഷൻ ബെഞ്ച് രൂക്ഷവിമർശനം ഉന്നയിച്ചു. സുപ്രീംകോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ വാദിക്കാൻ ശ്രമിക്കരുതെന്ന് ബെഞ്ച് താക്കീത് നൽകി. സുപ്രീംകോടതി ഉത്തരവിനെതിരെ റിവിഷൻ ഹർജി നൽകുന്നുണ്ടെന്ന് ഷാജഹാൻ അറിയിച്ചപ്പോൾ, ഉത്തരവ് റദ്ദാക്കിക്കൊണ്ടുവരാനായിരുന്നു ബെഞ്ചിന്റെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here