27.9 C
Kollam
Wednesday 25th November, 2026 | 04:19:51 PM
Home News Breaking News മിസ് യൂണിവേഴ്സ് കിരീടം പ്യൂർട്ടോ റിക്കോയ്ക്ക്; കെസിയ ടോപ് 12ൽ ഇടംനേടിയില്ല

മിസ് യൂണിവേഴ്സ് കിരീടം പ്യൂർട്ടോ റിക്കോയ്ക്ക്; കെസിയ ടോപ് 12ൽ ഇടംനേടിയില്ല

Advertisement

പ്യൂർട്ടോ റിക്കോ: 75-ാമത് മിസ് യൂണിവേഴ്സ് കിരീടം പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബരേറ്റോയ്ക്ക്. ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ പ്രതിനിധീകരിച്ച മെലിസ നൂനെസ് രണ്ടാം സ്ഥാനവും വെനസ്വേലയുടെ ക്ലാര വെഗാസ് ഗോയെറ്റ്സ് മൂന്നാം സ്ഥാനവും നേടി.

മത്സരത്തിൽ ടോപ് 12ൽ ഇടംനേടാനാകാതെ ഇന്ത്യയുടെ കെസിയ ലിസ് മെജോ പുറത്തായി. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടിയ ആദ്യ മലയാളിയായ കെസിയയുടെ പുറത്താകൽ നിരാശയായി. 116 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത ഫൈനൽ പ്യൂർട്ടോ റിക്കോയിലെ ഹോസെ മിഗ്യേൽ അഗ്രലോട്ട് കൊളീസിയത്തിലാണ് നടന്നത്. നിലവിലെ ജേതാവ് മെക്സിക്കോയുടെ ഫാത്തിമ ബോഷാണ് പുതിയ വിശ്വസുന്ദരിയെ കിരീടമണിയിച്ചത്.

പ്രാഥമിക റൗണ്ടുകളിലും ദേശീയ വസ്ത്രധാരണ റൗണ്ടിലും കേരളത്തിന്റെ തനത് സംസ്കാരം അവതരിപ്പിച്ച വേഷവിധാനത്തിലൂടെ കെസിയ ശ്രദ്ധനേടിയിരുന്നു. കസവുസാരി, ജിമിക്കി, തെങ്ങുകൾ, ഹൗസ്ബോട്ടുകൾ എന്നിവ ഉൾപ്പെടുത്തിയ വേഷത്തിലൂടെയാണ് കേരളത്തിന്റെ പാരമ്പര്യം ലോകത്തിനു മുന്നിലെത്തിച്ചത്. ആലപ്പുഴ മാവേലിക്കര സ്വദേശിയായ 19കാരിയാണ് കെസിയ.

LEAVE A REPLY

Please enter your comment!
Please enter your name here