27.9 C
Kollam
Wednesday 25th November, 2026 | 03:54:51 PM
Home News Local ഭജനക്കുടിലുകളിൽ മോഷണം; യുവാവ് അറസ്റ്റിൽ

ഭജനക്കുടിലുകളിൽ മോഷണം; യുവാവ് അറസ്റ്റിൽ

Advertisement

കൊല്ലം: ചവറ കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് ഭജനമിരിക്കാനായി ഒരുക്കിയ കുടിലുകളിൽ മോഷണം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പള്ളിത്തോട്ടം റീ സെറ്റിൽമെന്റ് കോളനിയിൽ ജോയൽ (25) ആണ് ചവറ പൊലീസിന്റെ പിടിയിലായത്.

23ന് രാത്രി 11.30നും 24ന് പുലർച്ചെ 3.30നും ഇടയിലായിരുന്നു മോഷണം. ക്ഷേത്രത്തിലെ നാല് ഭജനക്കുടിലുകളിൽ അതിക്രമിച്ചുകയറിയ പ്രതി ഭക്തരുടെ സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. കുട്ടികളുടെ കാലിൽ അണിയിച്ചിരുന്ന അരപ്പവൻ വീതം തൂക്കമുള്ള സ്വർണത്തളകളും അരപ്പവൻ തൂക്കമുള്ള ലോക്കറ്റോടുകൂടിയ മാലയും ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ബാഗുകളിലും പേഴ്സുകളിലുമായി സൂക്ഷിച്ചിരുന്ന 2,000 രൂപയും മോഷ്ടിച്ചു. ആകെ രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതി.

ചവറ എസ്.എച്ച്.ഒ സുജോ ജോർജിന്റെ നിർദേശപ്രകാരം എസ്.ഐമാരായ ബ്രിജേഷ്, നിസാമുദ്ദീൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here