27.9 C
Kollam
Wednesday 25th November, 2026 | 03:52:38 PM
Home News Local ബൈക്കിന്റെ അമിത ശബ്ദം ചോദ്യം ചെയ്തു; വ്യാപാരിയെ മർദിച്ച യുവാവ് അറസ്റ്റിൽ

ബൈക്കിന്റെ അമിത ശബ്ദം ചോദ്യം ചെയ്തു; വ്യാപാരിയെ മർദിച്ച യുവാവ് അറസ്റ്റിൽ

Advertisement

കൊല്ലം: ബൈക്കിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്ന് വ്യാപാരിയെയും സഹോദരനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വടക്കേമൈലക്കാട് നെല്ലിക്കവിള സ്വദേശി നുഫൈസ് (26) ആണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.

23ന് രാത്രി 7.30ന് ഉമയനല്ലൂർ ജംഗ്ഷനിലായിരുന്നു സംഭവം. നുഫൈസ് മോട്ടോർ സൈക്കിളിൽ വ്യാപാരി നിസാറിന്റെ കടയ്ക്കു മുന്നിലെത്തിയപ്പോൾ ബൈക്കിന്റെ അമിത ശബ്ദം നിസാറിന്റെ സഹോദരൻ ചോദ്യം ചെയ്തു. ഇതിലുള്ള വിരോധത്തെ തുടർന്ന് പ്രതി തടിക്കഷണം ഉപയോഗിച്ച് സഹോദരന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണം തടയാനെത്തിയ നിസാറിനെയും നുഫൈസും സുഹൃത്തുക്കളും ചേർന്ന് തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു.

നിസാറിന്റെ പരാതിയിൽ കേസെടുത്ത കൊട്ടിയം പൊലീസ് ഒന്നാം പ്രതിയായ നുഫൈസിനെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കൊട്ടിയം എസ്.എച്ച്.ഒ ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here