27 C
Kollam
Wednesday 25th November, 2026 | 10:12:56 AM
Home News Breaking News ജെനിഫർ ബരേറ്റോ വിശ്വസുന്ദരി

ജെനിഫർ ബരേറ്റോ വിശ്വസുന്ദരി

Advertisement

പ്യൂർട്ടോറിക്കോ :
പ്യൂർട്ടോറിക്കോയിൽ നിന്നുള്ള ജെന്നിഫർ ബാരെറ്റോ (Jennifer Barreto) 2026-ലെ വിശ്വസുന്ദരി കിരീടം നേടി. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിലാണ് 27-കാരിയായ ജെന്നിഫർ സ്വന്തം നാട്ടുകാർക്ക് മുന്നിൽ ഈ ചരിത്രവിജയം സ്വന്തമാക്കിയത്.

വിശ്വസുന്ദരി പട്ടം നേടുന്ന ആദ്യത്തെ അമ്മയാണ് ജെന്നിഫർ ബാരെറ്റോ. ഇതോടെ 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്യൂർട്ടോ റിക്കോയിലേക്ക് വിശ്വസുന്ദരി കിരീടം തിരിച്ചെത്തി (2006-ൽ സുലൈക റിവേരയാണ് ഇതിന് മുൻപ് പ്യൂർട്ടോ റിക്കോയ്ക്കായി കിരീടം നേടിയത്).

116 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് ജെന്നിഫർ ഒന്നാമതെത്തിയത്. ഡൊമിനിക്കൻ റിപ്പബ്ലിക് ഫസ്റ്റ് റണ്ണറപ്പായും വെനസ്വേല സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയെ പ്രതിനിധീകരിച്ച കാസിയ ലിസ് മെജോ ടോപ് 30 റൗണ്ടിൽ ഇടംനേടി.

സൈക്കോളജിയിൽ ബിരുദവും, സൈക്കോളജിയിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ളയാളാണ് ജെന്നിഫർ. യുഎസ് പ്രതിരോധ വകുപ്പിന് കീഴിൽ സൈനിക കുടുംബങ്ങളിലെ ഗാർഹിക പീഡന-ബാലപീഡന ഇരകളെ സഹായിക്കുന്ന പ്രിവൻഷൻ സ്പെഷ്യലിസ്റ്റായും ക്രൈസിസ് റെസ്‌പോണ്ടറായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

മുൻപരിചയമില്ലാതെ 2026 ഫെബ്രുവരിയിൽ മാത്രമാണ് ജെന്നിഫർ മോഡലിംഗ് രംഗത്തേക്ക് എത്തിയത്. ജൂണിൽ മിസ് യൂണിവേഴ്സ് പ്യൂർട്ടോ റിക്കോ പട്ടം നേടിയതിന് പിന്നാലെയാണ് വിശ്വസുന്ദരി കിരീടവും സ്വന്തമാക്കിയത

LEAVE A REPLY

Please enter your comment!
Please enter your name here