27 C
Kollam
Wednesday 25th November, 2026 | 09:32:33 AM
Home News Breaking News ‘സിസ്റ്റം’ തകരാർ, തൃശൂർ മെഡിക്കൽ കോളജ് ശുചിമുറിയിൽ രോഗി മരിച്ചുകിടന്നത്‌ 36 മണിക്കൂർ,അനാസ്ഥയുടെ മറ്റൊരു മുഖം

‘സിസ്റ്റം’ തകരാർ, തൃശൂർ മെഡിക്കൽ കോളജ് ശുചിമുറിയിൽ രോഗി മരിച്ചുകിടന്നത്‌ 36 മണിക്കൂർ,അനാസ്ഥയുടെ മറ്റൊരു മുഖം

Advertisement

തൃശൂർ :മുളങ്കുന്നത്തുകാവിലുളള തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി വാർഡിൽനിന്ന്‌ കാണാതായ രോഗി ആശുപത്രി ശുചിമുറിയിൽ മരിച്ചുകിടന്നത്‌ 36 മണിക്കൂറിലേറെ. പാലക്കാട്‌ ചിറ്റൂർ സ്വദേശി മാക്കുട്ടി റാവുത്തർ (79) ആണ്‌ മരിച്ചത്‌. 11 –ാം വാർഡിൽ ചികിത്സയിലായിരുന്ന റാവുത്തറെ 19ന്‌ രാത്രി ഒന്പതിനാണ്‌ കാണാതായത്‌. മൃതദേഹം കണ്ടെത്തിയത്‌ 21ന്‌ രാവിലെയും. കൂട്ടിരിപ്പുകാരില്ലാത്ത രോഗിയെ കാണാതായപ്പോഴേ വാർഡ്‌ ചുമതലയുള്ളവർ അധികൃതരെ വിവരം അറിയിച്ചു. മെഡിക്കൽ കോളേജ്‌ പൊലീസിൽ പരാതിയും നൽകി. തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

21ന്‌ രാവിലെ ശുചിമുറി കൂടുതൽ സമയം അടഞ്ഞുകിടക്കുന്നത്‌ ശുചീകരണ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ജീവനക്കാർ ബലം പ്രയോഗിച്ച്‌ വാതിൽ തുറന്നപ്പോഴാണ്‌ മൃതദേഹം കണ്ടത്‌. പൊലീസ്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു. ഹൃദയാഘാതമാണ്‌ മരണകാരണം എന്നാണ്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. മൃതദേഹത്തിന്‌ ഒന്നര ദിവസത്തിലധികം പഴക്കവും സ്ഥിരീകരിച്ചു. ഹൃദ്‌രോഗിയായ ഇയാൾ രക്തം കട്ടപിടിക്കാതിരിക്കാൻ മരുന്ന്‌ കഴിക്കുന്നുണ്ടായിരുന്നു. മരിച്ചുകിടന്ന ശുചിമുറി ഉൾപ്പെടെ 20നും 21നും വൃത്തിയാക്കിയിട്ടുണ്ടെന്നാണ്‌ ആശുപത്രി അധികൃതരുടെ വിശദീകരണം. 22ന്‌ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ടുനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here