27.8 C
Kollam
Tuesday 3rd November, 2026 | 10:25:32 PM
Home News Breaking News കരുനാഗപ്പള്ളിയിൽ പതിനേഴുകാരിയുടെ മരണം ചികിത്സാപ്പിഴവെന്ന്‌ ആരോപണം

കരുനാഗപ്പള്ളിയിൽ പതിനേഴുകാരിയുടെ മരണം ചികിത്സാപ്പിഴവെന്ന്‌ ആരോപണം

Advertisement

കരുനാഗപ്പള്ളി : ടൗണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചത് ചികിത്സാപ്പിഴവുമൂലമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആലുംകടവ് നാട്ടന്നൂർ കിഴക്കതിൽ പ്രശാന്തിന്റെയും രാജലക്ഷ്മിയുടെയും മകൾ ആർഷ (17) ആണ് മരിച്ചത്.

തിങ്കൾ വൈകിട്ട്‌ ആർഷയെ ഛർദിയെ തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പകൽ 11 മണിയോടെ കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതയും മറ്റും ഉണ്ടായതായി ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിനുശേഷം തുടർനടപടി സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here