കായംകുളം. എൽമെക്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 37 കാരൻ മരിച്ചത് ചികിത്സ പിഴവ് മൂലമെന്ന് പരാതി. കായംകുളം എരുവ സ്വദേശി അനൂപാണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ കരീലകുളങ്ങര പോലീസ് കേസെടുത്തു.
ഹൃദയ സ്തംഭനത്തെ തുടർന്ന് 14 ദിവസം മുമ്പാണ് അനൂപിനെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യ ദിവസം വെൻ്റിലേറ്ററിലായിരുന്ന അനൂപ് 48 മണിക്കൂറിനുള്ളിൽ സാധാരണ സ്ഥിതിയിലേക്ക് എത്തിയിരുന്നു. ഈ സമയം വീട്ടിൽ പോകാനും മറ്റും ബഹളം കൂട്ടിയ ‘ അനൂപിനെ എം ആർ ഐ സ്കാനിംഗിനായി അനസ്തേഷ്യ നൽകിയതായും അതിന് ശേഷം ബോധം വീണിട്ടില്ലന്നും തലച്ചോറിലേക്ക് രക്തയോട്ടം കുറഞ്ഞിട്ടും ന്യൂറോ ഡോക്ടറുടെ സേവനം സമയബന്ധിതമായി ലഭ്യമാക്കിയില്ലന്നും ബന്ധുക്കൾ പരാതി പറയുന്നു.
മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ അനുവദിച്ചില്ലന്നും പരാതി ഉണ്ട്. എന്നാൽ രോഗവിവരങ്ങൾ കൃത്യമായി ധരിപ്പിച്ചിരുന്നതായും നൽകാനാകുന്ന എല്ലാ ചികിത്സയും ലഭ്യമാക്കിയെന്നും ആശുപത്രി അധികൃതർ പറയുന്നു. മൃതദേഹം 5 ഡോക്ടർമാരടങ്ങിയ ടീമിൻ്റെ ‘നേതൃത്വത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ‘പോസ്റ്റുമോർട്ടം നടത്തി. .പോലീസിന് പുറമെ ഡി.എം.ഒയിക്കും ചികിത്സ പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. .


































