ആലപ്പുഴ. തുറവൂർ പൊന്നാം വെളിയിൽ കാറുകൊണ്ടു ഇടിച്ചു വീഴ്ത്തിയ ശേഷം കൈയ്യിലുണ്ടായിരുന്ന സഞ്ചി കവർന്നെന്ന ജ്വല്ലറി ഉടമയുടെ പരാതിയിൽ ആലപ്പുഴ പട്ടണക്കാട് പോലീസ് കേസെടുത്തു. റോഡിൻ്റെ വശങ്ങളിലെ വീടുകളിലും കടകളിലുമുള്ള സിസിടിവി ക്യാമറകളിൽ നിന്നു പോലീസ് ദൃശ്യങ്ങൾ ശേഖരിക്കുകയാണ്.
പൊന്നാംവെളിയിൽ സ്വർണ കടത്തുന്ന ബി.സലീപനാണ് പരാതിക്കാരൻ. കടപൂട്ടി ഒറ്റയ്ക്ക് നടന്നു വീട്ടിലേക്ക് പോകുന്ന സമയത്താണ് ആക്രമണമുണ്ടായത്. വെള്ളക്കാറിൽ എത്തിയവർ വഴി ചോദിക്കാൻ വണ്ടി നിർത്തി. ഇതിന് ശേഷം കാർ പിന്നോട്ട് എടുത്തു. വീണ്ടും മുന്നോട്ട് വന്നു ഡോറു കൊണ്ട് ഇടിപ്പിച്ചു വീഴ്ത്തിയെന്നാണ് പരാതി.
ആക്രമണത്തിൽ കാലിന് പരിക്കേറ്റ ആറുപതുകാരൻ ആശുപത്രിയിൽ ചികിൽസ തേടി.കേസെടുത്ത പട്ടണക്കാട് പോലീസ് സംശയത്തെ തുടർന്നു ഒരു കാർ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടു നൽകി

































