സംസ്ഥാനത്തെ ക്വാറി ഉടമകൾക്ക് ഏർപ്പെടുത്തിയിരുന്ന കോടികളുടെ പിഴത്തുക വെട്ടിച്ചുരുക്കി സംസ്ഥാന വ്യവസായ വകുപ്പ്.
അനധികൃത ഖനനത്തെ സർക്കാർ തന്നെ പ്രോത്സാഹിപ്പിക്കുന്നെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
ക്വാറി ഉടമകൾക്ക് നേരിട്ട് നേട്ടമുണ്ടാക്കി കൊടുക്കുന്ന തീരുമാനം ആണിതെന്നും അംഗീകരിക്കാം ആകില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ഒരു ലക്ഷം പിഴയുള്ളവർ വെറും 5000 രൂപ അടച്ചാൽ മതി
5 ലക്ഷം പിഴയുള്ളവർ അടക്കേണ്ടത് വെറും 25000 രൂപ.
25 ലക്ഷം അടക്കേണ്ടവർ ഇനി ഒരു ലക്ഷം മാത്രം അടച്ചാൽ മതി
50 ലക്ഷം മുതൽ 5 കോടി വരെ പിഴ ചുമത്തപ്പെട്ട വൻകിടക്കാർക്ക് 5 ലക്ഷം മാത്രമടച്ച് കേസിൽ നിന്ന് ഒഴിവാകാം
പരിസ്ഥിതി നിയമങ്ങളും, ഖനന ചട്ടങ്ങളും കാറ്റിൽ പറത്തുന്ന തീരുമാനം
സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടം ആണ് ഉണ്ടാകുന്നത്, ഇത്
വൻകിട ക്വാറികളിൽ നിക്ഷേപമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാനെന്നും ആരോപണം ഉണ്ട്.






























