കുട്ടനാട് സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സെക്രട്ടറി ഇന്നെത്തും.
എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും.
ജില്ലാ നേതൃത്വം ശ്രമിച്ചിട്ടും പ്രശ്നപരിഹാരം സാധ്യമല്ലാത്ത സാഹചര്യത്തിലാണ് അടിയന്തിര യോഗം
കുട്ടനാട്ടിൽനിന്ന് ഏരിയ കമ്മിറ്റിയംഗം ബിജെപിയിലേക്ക് മുൻ ലോക്കൽ സെക്രട്ടറി സിഎംപിയിലും പോയിരുന്നു
കൂടുതൽ നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന ഏരിയ സെക്രട്ടറി പറഞ്ഞിരുന്നു
ഏരിയാസ് സെക്രട്ടറിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ജില്ലാ സെക്രട്ടറിയേറ്റും വിലയിരുത്തി
ഇതിന് പിന്നാലെയാണ് പ്രശ്നപരിഹാരത്തിന് ഇന്ന് യോഗം നടക്കുന്നത്.
എന്നാല്‍ പാര്‍ട്ടി വിട്ട നേതാക്കള്‍ക്കെതിരെ നേരത്തെ തന്നെ നടപടിയെടുത്തിരുന്നുവെന്നും വിഭാഗീയത വെച്ചുപുലര്‍ത്തുന്ന കൂടുതല്‍ പേര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നും ഏരിയ സെക്രട്ടറി സി.ബി. ബ്രീവന്‍ വ്യക്തമാക്കി. ഏരിയ കമ്മിറ്റി അംഗമായിരുന്ന തോമസ് പൈലി സിപിഎമ്മില്‍ നിന്ന് രാജിവെച്ച് സിഎംപിയിലാണ് ചേര്‍ന്നത്. മുന്‍പ് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ തടവുശിക്ഷ അനുഭവിച്ചിട്ടുള്ള തോമസ് പൈലിക്ക് മന്ത്രി സി.പി. ജോണ്‍ പാര്‍ട്ടി അംഗത്വം നല്‍കി.
കാവാലം കുന്നമ്മ മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന ഡി. വിനോദ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോളാണ് വിനോദിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എന്നാല്‍ ഈ രണ്ടു നേതാക്കള്‍ക്കെതിരെയും പാര്‍ട്ടി വളരെ നേരത്തെ തന്നെ നടപടിയെടുത്തിരുന്നു എന്നാണ് ഏരിയ സെക്രട്ടറി ബ്രീവന്‍ നല്‍കുന്ന വിശദീകരണം.






























