25.9 C
Kollam
Friday 13th November, 2026 | 10:04:59 AM
Home News Kerala ഉമ്മൻചാണ്ടിയുടെ പേരിലുള്ള സായാഹ്നതീരം പൊളിക്കണമെന്ന് PWD യുടെ നോട്ടീസ്

ഉമ്മൻചാണ്ടിയുടെ പേരിലുള്ള സായാഹ്നതീരം പൊളിക്കണമെന്ന് PWD യുടെ നോട്ടീസ്

Advertisement

ഉമ്മൻചാണ്ടിയുടെ പേരിലുള്ള സായാഹ്നതീരം പൊളിക്കണമെന്ന് PWD യുടെ നോട്ടീസ്.

കോട്ടയം പുതുപള്ളിയിൽ ജനകീയ കൂട്ടായ്മ നിർമിച്ച പാർക്ക് പൊളിക്കാനാണ് നോട്ടീസ് അയച്ചത്.

PWD ചങ്ങനാശേരി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് നോട്ടീസ് നൽകിയത് .

ഉപയോഗശൂന്യമായ സ്ഥലത്ത് നാട്ടുകാർ 10 ലക്ഷം രൂപ ചിലവിട്ടാണ് സായാഹ്നതീരം ഒരുക്കിയത്.

കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടെന്ന് കാണിച്ചാണ് PWD നടപടി.

7 ദിവസത്തിനകം സ്വയം മാറ്റിയില്ലെങ്കിൽ നടപടിയെന്ന് നോട്ടീസിൽ പറയുന്നുണ്ട്.

പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും എത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ തിട്ടൂരമെന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ

മന്ത്രി ബഷീറിന് UDF നേതാക്കൾ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 31 ന് ആണ് ചാണ്ടി ഉമ്മൻ പാർക്ക്‌ ഉദ്ഘാടനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here