25.9 C
Kollam
Friday 13th November, 2026 | 09:39:05 AM
Home Lifestyle Entertainment പൂര്ണഗര്ഭിണിയാണ്, എപ്പോൾ വേണമെങ്കിലും ആള് ഇങ്ങെത്തും; ഒരു കുഞ്ഞെന്ന സമാന്തയുടെ സ്വപ്നം പൂവണിയാൻ ദിവസങ്ങൾ

പൂര്ണഗര്ഭിണിയാണ്, എപ്പോൾ വേണമെങ്കിലും ആള് ഇങ്ങെത്തും; ഒരു കുഞ്ഞെന്ന സമാന്തയുടെ സ്വപ്നം പൂവണിയാൻ ദിവസങ്ങൾ

Advertisement

നടി സാമന്ത റൂത്ത് പ്രഭു തന്റെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. റിപ്പോർട്ടുകൾ പ്രകാരം, സാമന്ത ഇപ്പോൾ ഗർഭാവസ്ഥയുടെ ഒൻപതാം മാസത്തിലാണ് ഏകദേശം 36–37 ആഴ്ച എത്തിയിരിക്കുകയാണ്. 2026 ഡിസംബറിൽ കുഞ്ഞ് ജനിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് എങ്കിലും അതിനും മുൻപേ ആള് എത്തും എന്നാണ് സൂചനകൾ.കുഞ്ഞെത്തുന്നതോടെ തന്റെ ഏറെ നാളത്തെ സ്വപ്നം കൂടിയാണ് ഇപ്പോൾ പൂവണിയുന്നത്.

അടുത്തിടെ ഗർഭാവസ്ഥയുടെ ഒൻപതാം മാസത്തിലെ വർക്ക് ഔട്ട് വീഡിയോയും സാമന്ത പങ്കുവെച്ചിരുന്നു.

അതേസമയം പൂർണ ഗർഭിണി ആയിരിക്കെയും താരം ഭാഗമായ റിയാലിറ്റി ഷോയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. അതിനായി സാമന്ത ചെന്നൈയിലേക്ക് യാത്ര തിരിച്ചുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഷോയെക്കുറിച്ചും അതിൽ സാമന്ത അവതരിപ്പിക്കുന്ന റോളിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

എങ്കിലും, പുതിയൊരു വെല്ലുവിളി ഏറ്റെടുക്കുന്ന സാമന്തയെ സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here