കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ച ശേഷം ഇൻഷുറൻസ് തുകയ്ക്ക് കോടതി ഉത്തരവിട്ടതിൽ പ്രതികരിച്ച് രേണു സുധി. ഇൻഷുറൻസ് തുക കിട്ടിയിട്ടില്ല. കോടതി വിധി വന്നിട്ടേയുള്ളൂ. മുന്നിൽ ഒരുപാട് കടമ്പകളുണ്ട്. ആളുകൾ പറയുന്നത് പോലെ കോടികൾ കിട്ടിയിട്ടൊന്നുമില്ല. എനിക്ക് കോടതി വിധി എനിക്കൊരിക്കലും സന്തോഷം തരുന്നതല്ല. ആശ്വാസമാണ്. സുധി ചേട്ടന്റെ ജീവനാണ് പോയത്. ആ പണത്തിൽ ഞാൻ സന്തോഷിക്കില്ല. കിട്ടുമ്പോൾ കിട്ടുമെന്നും രേണു സുധി പറഞ്ഞു.
ഇൻഷുറൻസ് തുക തട്ടിയെടുക്കേണ്ട കാര്യം എനിക്കില്ല. എത്ര കോടി കിട്ടിയാലും സുധി ചേട്ടനോളം വരില്ല. പിന്നെ ഞാൻ സുധി ചേട്ടനെ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്ന് പറയുന്നവരോട്… തെങ്ങണ സബ് രജിസ്ട്രേഷൻ ഓഫീസിൽ ഞാനും സുധി ചേട്ടനും അദ്ദേഹത്തിന്റെ മൂത്ത മകൻ രാഹുലും എന്റെ വീട്ടുകാരും സാക്ഷികളായാണ് വിവാഹം രജിസ്ട്രർ ചെയ്തത്. 2017 മെയ് ഏഴിനാണ് വിവാഹം രജിസ്ട്രർ ചെയ്തത്. വെറുതെ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോടതിയെ പറ്റിക്കാൻ ആർക്കും കഴിയില്ല. ഞാൻ അദ്ദേഹത്തിന്റെ നിയമപരമായ ഭാര്യയാണ് എന്നും മുൻപൊരിക്കൽ രേണു പറഞ്ഞിരുന്നു.






























