Advertisement
ഗായിക റിമി ടോമിയുടെ വിവാഹവാർത്തയ്ക്ക് പിന്നാലെ സന്തോഷം പങ്കുവച്ച് പ്രതിശ്രുതവരൻ ലിബിൻ മാത്യു. വിവാഹത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന ഹൃദയസ്പർശിയായ കുറിപ്പാണ് ലിബിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
തന്റെ ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് വരനെന്ന് അടുത്തിടെയാണ് റിമി ടോമി ആരാധകരോട് വെളിപ്പെടുത്തിയത്.
‘ദൈവം ഞങ്ങളുടെ കഥയെഴുതി, സ്നേഹം ഞങ്ങളെ ഒന്നിപ്പിച്ചു. വൈകാതെ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം ആരംഭിക്കും. ദൈവത്തിന്റെ സമയത്തിൽ വിശ്വസിച്ചും അനുഗ്രഹങ്ങൾ സ്വീകരിച്ചും മനോഹരമായ പുതിയ തുടക്കത്തിനായി ദിവസങ്ങൾ എണ്ണിക്കഴിയുകയാണ്’ എന്നായിരുന്നു ലിബിന്റെ കുറിപ്പ്.
റിമിയുമായി കൈകോർത്ത് കടൽത്തീരത്തുകൂടി നടക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. പോസ്റ്റിന് താഴെ നിരവധി താരങ്ങളടക്കം ആശംസകളുമായി എത്തിയിട്ടുണ്ട്.






























