Advertisement
ഓയൂർ: പൂയപ്പള്ളിയിൽ റബ്ബർ ഷീറ്റ് ഗോഡൗണിൽ തീപിടിത്തം. ലക്ഷങ്ങളുടെ റബ്ബർ ഷീറ്റുകൾ കത്തിനശിച്ചു. പൂയപ്പള്ളിയിൽപ്രവർത്തിക്കുന്ന റബ്ബർ സ്റ്റോഴ്സിന്റെ നാൽക്കവല പുന്നക്കോട്ടുള്ള ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. പുന്നക്കോട് പറങ്കിമാംവിള വീട്ടിൽ സാബു എന്നയാളുടെ കെട്ടിടത്തിൽ വാടകയ്ക്കാണ് ഗോഡൗൺ പ്രവർത്തിക്കുന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. തീ പടർന്ന് പിടിക്കുന്നത് കണ്ട
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൂയപ്പള്ളി പോലീസും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമിചെങ്കിലും വിജയിച്ചില്ല. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഏകദേശം മൂവായിരത്തിലധികം റബ്ബർഷീറ്റുകളാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. പത്ത് ലക്ഷം രൂപയിലധികം ഷീറ്റുകൾ നശിച്ചതായി കണക്കാക്കുന്നു. പൂയപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






























