ഇൻഷുറൻസ് തുകയുടെ യാഥാർഥ്യം പറഞ്ഞുകൊണ്ട് രേണുസുധി.
സുധിച്ചേട്ടന്റെ മരണശേഷം ആണ് ആ തുക ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ വേദനയാണ്. എന്തൊക്കെ പറഞ്ഞാലും മരണത്തിന്റെ തുക അല്ലേ. സുഖമായി ജീവിക്കാൻ ആഗ്രഹിച്ച ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം. അന്ന് പണം ഇല്ലായിരുന്നു. ഇപ്പോൾ കിട്ടുന്നു. പിന്നെ എന്റെ അസുഖത്തിന്റെ ട്രീറ്റ്‌മെന്റ് നടക്കുന്നത്കൊണ്ടുതന്നെ ഈ തുക വലിയ ആശ്വാസം ആണ്. ഇനി സർജറി ചെയ്യാൻ ഉണ്ട്. തുക എപ്പോൾ കിട്ടും എന്ന് അറിയില്ല. ഏട്ടൻ മരിച്ച നാലാം വർഷമാണ് ഇങ്ങനെ എനിക്ക് അസുഖം വരുന്നത്. കേസ് നടന്നു കൊണ്ടിരിക്കുകയാരുന്നു.അപ്പോൾ ഇങ്ങനെ ഒരു തുക അനുവദിച്ചത് സുധി ചേട്ടന്റെ കരുതൽ ആയിട്ടാണ് കാണുന്നത്. ഇത്രയും ഒരു തുക പ്രതീക്ഷിച്ചില്ല.
കീമോ എല്ലാം കഴിഞ്ഞു, ഇനി സർജറി ആണ്. എത്രകാലം നീണ്ടുനിൽക്കുന്ന എന്നുള്ളത് പാതോളജി റിപ്പോർട്ട് അനുസരിച്ചാണ് നടക്കുക. ഇതുവരെ നല്ല തുക ആയിട്ടുണ്ട്. എത്ര വരെ ആയെന്ന് വീട്ടുകാർക്ക് മാത്രമേ അറിയൂ. അവകാശപ്പെട്ട ആളുകൾക്ക് ഇൻഷുറൻസ്തു ക കിട്ടും. കൊച്ചുകുട്ടി മൈനർ ആയതുകൊണ്ട് അവൻ പ്രായ പൂർത്തി ആയ ശേഷം കിട്ടും. കുട്ടികൾക്ക് കിട്ടുന്നത് വലിയ ആശ്വാസം ആണ്.
എല്ലാ ആഗ്രഹങ്ങളും ഉണ്ടായിരുന്ന ആളാണ് അദ്ദേഹം എന്നാൽ വിധി അനുകൂലം ആയിരുന്നില്ല. ആള് ഇല്ലലോ ഇനി എന്ന കാര്യം ഓർത്തു ദുഖമാണ്. എനിക്ക് ഒരുകോടി രൂപ ഒന്നും കിട്ടില്ല. എല്ലാവർക്കും ആയിട്ടാണ് കിട്ടുന്നത്. എനിക്ക് സന്തോഷം എന്നല്ല ആശ്വാസം എന്ന് മാത്രമേ പറയൂ; . എനിക്ക് എത്ര പണം കിട്ടിയാലും അദ്ദേഹത്തോളം വരില്ല. രണ്ടാം വിവാഹം ആയിരുന്നു, പക്ഷേ രജിസ്റ്റർ ചെയ്തില്ല എന്ന വാദം സത്യമല്ല. ഞങ്ങൾ തെങ്ങള എന്ന സ്ഥലത്താണ് രജിസ്റ്റർ ചെയ്തത്. 2017 ൽ ആണ് വിവാഹം രജിസ്റ്റർ ചെയ്തത്. രേണു എന്ന സ്ത്രീ സുധിയുടെ നിയമപരമായി ഭാര്യ തന്നെ ആണ്. അത് നിഷേധിക്കാൻ ആർക്കും ആകില്ല- രേണു മെയിൻ സ്ട്രീമിനോട് പറഞ്ഞു.































