30.1 C
Kollam
Wednesday 30th September, 2026 | 05:55:20 PM
Home Lifestyle Entertainment കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ; അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും അവകാശം

കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ; അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും അവകാശം

വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത സിനിമാ – ടെലിവിഷൻ നടൻ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി) ഉത്തരവിട്ടു 1,41,09,840 രൂപയാണ് ട്രൈബ്യൂണൽ വിധിച്ചത്. കേസ് ഫയൽ ചെയ്ത ദിവസം മുതൽ തുക കെട്ടിവയ്ക്കുന്ന നാൾ വരെ 8.5% പലിശയും ഉൾപ്പെടെ ചേരുമ്പോഴാണ് ആകെ തുക 1. 77 കോടി രൂപയോളമായി ഉയരുന്നത്. കോട്ടയം എംഎസിടി ജഡി പ്രസൂൺ മോഹനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി 30 ദിവസത്തിനകം തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നു കോടതി നിർദേശിച്ചു.

2023 ജൂൺ 5ന് പുലർച്ചെ വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃശൂർ കയ്യമംഗലം പനമ്പിക്കുന്നിൽ വച്ച് സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ പിക്കപ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here