ബോർഡ് കോർപ്പറേഷൻ വിഭജനത്തിൽ മുഖ്യമന്ത്രിക്കെതിരെ AICC ക്ക് പരാതി നൽകാൻ നേതാക്കൾ . ഗ്രൂപ്പ് സമവാക്യങ്ങൾ മറന്ന് ഒന്നിച്ചു നീങ്ങാനാണ് തീരുമാനം. ബോർഡ് കോർപ്പറേഷൻ വൈകുന്നതിലും ചർച്ച നടത്താത്തതിലും ആണ് അതൃപ്തി പുകയുന്നത്
ഉമ്മൻചാണ്ടി ഉണ്ടായിരുന്നപ്പോൾ ഉള്ള പോലെ A ഗ്രൂപ്പ് ഇപ്പോൾ ശക്തമല്ല. ഗ്രൂപ്പിലെ ശക്തരിൽ പലരും ഇപ്പോൾ കെ സിക്കൊപ്പവും ആണ്. എന്നാൽ സമവാക്യങ്ങൾ ഒക്കെ മറന്ന് ഒരുമിച്ച് നീങ്ങാനാണ് തീരുമാനം. ഇതിന്റെ ഭാഗമാണ് എം എം ഹസൻ, ബെന്നി ബഹനാൻ, കെ.സി ജോസഫ്, ഷാഫി പറമ്പിൽ, പിസി വിഷ്ണുനാഥ് തുടങ്ങിയവർ തൈക്കാട് ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നത്.മുന്നണിയിൽ മുസ്ലിം ലീഗിന് ലഭിക്കുന്ന പരിഗണന പോലും കോൺഗ്രസിലെ പാരമ്പരാഗത ഗ്രൂപ്പുകളായ എ, ഐ ഗ്രൂപ്പുകൾക്കും കെ സി ഗ്രൂപ്പിനും ലഭിക്കുന്നില്ലെന്നാണ് പരാതി. കാര്യങ്ങളിൽ ഇക്കൂട്ടരോട് കൂടിയാലോചനയും നടത്തുന്നില്ല.എന്നാൽ രമേശ് ചെന്നിത്തലയ്ക്കും സണ്ണി ജോസഫിനും പ്രാധാന്യം നൽകുന്നുമുണ്ട്.
ബോർഡ് കോർപ്പറേഷൻ വിഭജനം ആറുമാസമായിട്ടും പൂർത്തീകരിക്കാനായില്ല. ഗ്രൂപ്പ് നേതാക്കളോട് ഇക്കാര്യത്തിൽ ഇതുവരെയും ഒരു ചർച്ചയും നടത്തിയിട്ടില്ല എന്നും പരാതി. ഇക്കാര്യങ്ങൾ എഐസിസിയെ നേരിട്ട് അറിയിക്കാനാണ് പുതിയ നീക്കം. ഗ്രൂപ്പുകൾ കൈകോർത്താൽ വി ഡി സതീശനെതിരെ ഉള്ള നീക്കം ഫലപ്രദമാകുമോ എന്നാണ് കണ്ടറിയേണ്ടത്.




























