Advertisement
മലപ്പുറം. മഞ്ചേരിയിൽ 20 ഗ്രാം MDMA യുമായി ഒരാൾ പിടിയിൽ.
ഇരിങ്ങല്ലൂർ കല്ലങ്കയം സ്വദേശി വിനീഷിനെയാണ് മഞ്ചേരി പോലീസ് പിടികൂടിയത്.
എം ഡി എം എ വിൽപ്പന നടത്തി ലഭിച്ച 15400 /-രൂപയും MDMA ചെറു പാക്കറ്റുകളാക്കി വില്പന നടത്തുന്നതിന് കൊണ്ടുവന്ന ചെറിയ സിപ് ലോക്ക് കവറുകളും MDMA വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമുകളും ഗ്യാസ് ലൈറ്ററും പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
പ്രതിയുടെ സഹോദൻ ദിൽരാജിനെ വെള്ളിയാഴ്ച പുലർച്ചെ 102 ഗ്രാം MDMA യുമായി പൊലീസ് പിടികൂടിയിരുന്നു.പ്രതിയുടെ കസിൻ സഹോദരനെ ഈ മാസം 6 ന് വള്ളുവമ്പറം ചീനിക്കയിൽ വച്ചും പിടികൂടിയിരുന്നു.ഇരുവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു

































