കൊച്ചി. അഭ്യാസപ്രകടനവും വാഹനയോട്ട മത്സരവും നടത്താനുള്ള ഇടമല്ല റോഡുകളെന്ന് പുതുതലമുറയോട് നടൻ മമ്മൂട്ടി.സർക്കാരിന്റെ ‘ജീവ സുയാത്ര മിഷൻ’ സംസ്ഥാന തല ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറാണ് മമ്മൂട്ടി.
‘ബ്രാൻഡ് അംബാസിഡറായി എന്നെ തിരഞ്ഞെടുത്തു എന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെ പേടിച്ചുപോയി. എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല. ആവേശത്തോടെ സ്പീഡിൽ വണ്ടി ഓടിക്കുന്നയാൾ ആണ്, പക്ഷേ അടുത്തകാലത്തായി വണ്ടി ഓടിക്കാറില്ല
റോഡിൽ വാഹനങ്ങളുടെ എണ്ണവും തിരക്കും കൂടി. റോഡ് അപകടങ്ങളിൽ 99 ശതമാനവും സംഭവിക്കുന്നത് ഹ്യൂമൻ errorമൂലം. മെക്കാനിക്കൽ error ഒരു ശതമാനം മാത്രം. റോഡിൽ പലരും നടക്കുന്നത് വീട്ടിൽ നടക്കുന്നത് പോലെ. റോഡിലൂടെ പോലും ഫോണുമായാണ് നടക്കുന്നത്. നമ്മുടെ സുരക്ഷ മറ്റുള്ളവരുടെ കയ്യിലാണെന്ന് വിചാരിക്കരുത്
നമ്മുടെ സുരക്ഷ നമ്മൾ തന്നെ നോക്കണം. ബസ് മത്സരയോട്ടം പരാമർശിച്ച് മമ്മൂട്ടി. സമയമാണ് പ്രശ്നം എന്ന് പലരും പറയുന്നു. അതൊന്ന് ശ്രദ്ധിക്കാവുന്നതാണ്. റൂട്ട് മാറ്റമോ, സമയമാറ്റമോ പരിഗണിക്കണം


































