തൃശൂര്‍.ബിജെപി ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ വീട് സന്ദർശിച്ച മമ്മൂട്ടിക്കെതിരെ സിപിഐഎം ഹാന്റിലുകളിൽ നിന്ന് സൈബർ ആക്രമണം. ദുൽഖറിനെതിരായ ഇ ഡി കേസിലെ പേടിയാണ് മമ്മൂട്ടിയുടെ നയം മാറ്റത്തിന് കാരണമെന്നാണ് പോസ്റ്റിലെ വിമർശനം. സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക പേജുകളിലടക്കം സന്ദർശനത്തെ വിമർശിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. യഥാർത്ഥ സിപിഐഎമ്മുകാരല്ല സൈബർ ആക്രമണത്തിന് പിന്നിലെന്ന് ബി ഗോപാലകൃഷ്ണനും പ്രതികരിച്ചു.
ബി ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത
പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ, മുൻമന്ത്രി ആർ ബിന്ദു എന്നിവർ നേരിടാത്ത സൈബർ ശരങ്ങളാണ് മമ്മൂട്ടിക്ക് നേരെ ഉതിരുന്നത്. ബി ഗോപാലകൃഷ്ണന്റെ മകളുടെ വിവാഹ ചടങ്ങിൽ മമ്മൂട്ടിക്ക് ക്ഷണം ഉണ്ടായിരുന്നു. വിവാഹത്തിന് എത്താൻ കഴിയാത്തതിനെ തുടർന്നാണ് കഴിഞ്ഞദിവസം മമ്മൂട്ടി ഗോപാലകൃഷ്ണന്റെ വീട്ടിൽ നേരിട്ട് എത്തിയത്. ആ സന്ദർശനത്തിലാണ് ഇപ്പോഴത്തെ സൈബർ ആക്രമണം. സോഷ്യൽ മീഡിയയിൽ സിപിഐഎം ചമയുന്നവരാണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന് ബി ഗോപാലകൃഷ്ണൻ പ്രതികരിച്ചു.
മനുഷ്യർ പരസ്പരം വീടുകൾ സന്ദർശിക്കുന്നത് കാര്യമാക്കേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്.
വയനാട് പുനരധിവാസ മേഖലയിലെ സന്ദർശനത്തിനിടയിൽ സിപിഐഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് മുതൽ തുടർച്ചയായ സൈബർ ആക്രമണത്തിനിരയാവുകയാണ് മമ്മൂട്ടി.

































