29.5 C
Kollam
Monday 9th November, 2026 | 02:26:39 PM
Home News Breaking News കൊല്ലത്ത്‌ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; പത്തുപേർക്ക് പരിക്ക്

കൊല്ലത്ത്‌ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; പത്തുപേർക്ക് പരിക്ക്

Advertisement

കൊല്ലം: ആര്യങ്കാവ് പഞ്ചായത്തിലെ വനമേഖലയിലുള്ള കുംഭാവുരുട്ടിയിൽ നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് പത്തുപേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽനിന്നുള്ള യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം.

17 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട ബസ് തലകീഴായി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ പത്തുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

അപകടത്തെത്തുടർന്ന് താഴ്ചയിലേക്ക് മറിഞ്ഞ ബസ് തിരികെ റോഡിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here