28.4 C
Kollam
Sunday 8th November, 2026 | 04:51:44 PM
Home Lifestyle Entertainment ദീപാവലി സമ്മാനമായി ‘മേള’യുടെ പുതിയ പോസ്റ്റർ; മമ്മൂട്ടി വീണ്ടും വിജയനായി

ദീപാവലി സമ്മാനമായി ‘മേള’യുടെ പുതിയ പോസ്റ്റർ; മമ്മൂട്ടി വീണ്ടും വിജയനായി

Advertisement

ആരാധകർക്ക് ദീപാവലി സമ്മാനമായി പുതിയ ചിത്രം ‘മേള’യുടെ പ്രത്യേക പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി. ദീപാവലി ആഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററിൽ മമ്മൂട്ടിയാണ് പ്രധാന ആകർഷണം. കറുത്ത മുണ്ടും ഷർട്ടും ധരിച്ച് കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിക്ക് ചുറ്റും മറ്റു കഥാപാത്രങ്ങളും നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്. ഇവരുടെ കൈകളിൽ പടക്കങ്ങളും ദീപാവലി ആഘോഷത്തിനുള്ള മറ്റ് സാമഗ്രികളുമുണ്ട്.

മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളിലൊന്നായ ‘മേള’ 1980ൽ കെ.ജി. ജോർജിന്റെ സംവിധാനത്തിലാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ വിജയൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. നാലര പതിറ്റാണ്ടിനുശേഷം അതേ പേരിൽ മമ്മൂട്ടി വീണ്ടും എത്തുമ്പോൾ ആക്ഷനും കോമഡിയും മാസ് ഘടകങ്ങളും കോർത്തിണക്കിയ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ഒൻപതാമത്തെ ചിത്രം നിതീഷ് സഹദേവാണ് സംവിധാനം ചെയ്യുന്നത്. ‘ഫാലിമി’, തമിഴ് ചിത്രം ‘തലൈവർ തമ്പി തലൈമയിൽ’ എന്നിവയ്ക്കുശേഷം നിതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘കളങ്കാവൽ’ എന്ന ചിത്രത്തിനുശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പശ്ചാത്തല സംഗീതവും നേരത്തെ ശ്രദ്ധ നേടിയിരുന്നു. വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കുന്നത്. നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് തിരക്കഥ. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.

വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം 2027ൽ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. താരനിരയെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.

LEAVE A REPLY

Please enter your comment!
Please enter your name here