Advertisement
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്–ന്യൂ ഇയർ ബംപർ ലോട്ടറിയുടെ സമ്മാനഘടന പരിഷ്കരിച്ചു. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഇത്തവണ നൽകുക. കഴിഞ്ഞ വർഷം ഒന്നാം സമ്മാനം 20 കോടി രൂപയായിരുന്നു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്ക് ലഭിക്കും.
ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്. സമ്മാനത്തുകയായി ആകെ 124,01,16,000 രൂപ വിതരണം ചെയ്യും. 450 രൂപയാണ് ടിക്കറ്റ് വില. 12 സീരീസുകളിലായി 1.8 കോടി ടിക്കറ്റുകൾ അച്ചടിക്കും.
നവംബർ 28ന് ടിക്കറ്റ് വിൽപ്പന ആരംഭിക്കും. 2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ് നടത്തുക.




























