Advertisement
കോഴിക്കോട്. നാദാപുരത്തെ ഐഫോൺ മോഷണം, അന്വേഷണം ബംഗ്ലാദേശിലേക്കും. 92 ഐഫോണുകൾ കവർന്ന കേസിൽ അന്വേഷണം അതിർത്തി കടക്കുന്നു. മോഷ്ടിച്ച ഐഫോൺ ബംഗ്ലാദേശിൽ ആക്ടീവ് ആയതായി സൈബർ സെല്ലിന്റെ കണ്ടെത്തൽ. ബംഗ്ലാദേശിൽ നിന്ന് ഫോൺ തിരിച്ചെത്തിക്കാൻ പൊലീസ് നീക്കം
ഏറണാകുളത്ത് നിന്ന് മറ്റൊരു ഐഫോൺ പൊലീസ് കസ്റ്റഡിയിൽ. ആസാം സ്വദേശിയിൽ നിന്നാണ് ഫോൺ പിടികൂടിയത്. ചെന്നൈയിൽ നിന്നാണ് മോഷ്ടിച്ച ഫോൺ എത്തിയതെന്ന് കണ്ടെത്തൽ. മോഷ്ടിച്ച ഐഫോണുകൾ ചെന്നൈയിൽ വിൽപ്പന നടത്തിയതായി സൂചന
കൂടുതൽ ഫോണുകൾ ഇതര സംസ്ഥാനങ്ങളിൽ ആക്ടീവായതായി കണ്ടെത്തൽ. കഴിഞ്ഞ ഓഗസ്റ്റിലാണ് നാദാപുരത്തെ ഷോപ്പിൽ നിന്ന് 92 ഐഫോണുകൾ കവർന്നത്




























