കോഴിക്കോട് .ഗ്യാനേഷ് കുമാറിനെപ്പോലൊരാളെ ഇന്ദിരാഗാന്ധി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചിരുന്നെങ്കിൽ അടിയന്തിരാവസ്ഥയ്ക്ക് ശേഷം തോൽക്കില്ലായിരുന്നുവെന്ന് കെ സി വേണുഗോപാൽ. ഹരിയാനയിലും, മഹാരാഷ്ട്രയിലും, കർണാടകയിലും വോട്ട് ചോരിയിലൂടെയാണ് BJP കോൺഗ്രസ് മുക്ത ഭാരതം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ദേശ് ബച്ചാവോ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു KC വേണുഗോപാൽ.
മഴയിലും ചോരാത്ത ആവേശം. റാലിക്കെത്തിയത് ആയിരങ്ങൾ.
കോൺഗ്രസ് മുക്ത ഭാരതം എന്ന് BJP പറഞ്ഞപ്പോൾ ആദ്യം എല്ലാവരും അദ്‌ഭുതപ്പെട്ടുവെന്നും ഇതാണോ കൊൺഗ്രസ് മുക്ത ഭാരതമെന്നും ചോദിക്കുന്നു KC വേണുഗോപാൽ
മോദിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഇല്ലാത്ത സൂപ്പർ ഇമ്യൂണിറ്റിയാണ് ഗ്യാനേഷ് കുമാറിന് കൊടുക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു റാലി.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും നേതൃത്വത്തില്‍ ഇന്ത്യാ മുന്നണി നടത്തുന്ന സമരപരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു ലക്ഷ്യം. കേരളത്തിൻറെ ചുമതലയുള്ള സംഘടന സെക്രട്ടറി ദീപ ദാസ് മുൻഷി റാലി ഫ്ലാഗ് ഓഫ് ചെയ്തു. കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത റാലിയിൽ കെപിസിസി പ്രസിഡണ്ടും മന്ത്രിയുമായ സണ്ണി ജോസഫ് മുഖ്യാതിഥിയായി.


































