26.6 C
Kollam
Thursday 22nd October, 2026 | 03:27:17 PM
Home News Breaking News ഉമ്മൻചാണ്ടി വിഷയത്തിൽ അഭിപ്രായം പറഞ്ഞ യുവ നേതാക്കളെ കെസി വേണുഗോപാൽ പക്ഷക്കാരാക്കി ചാപ്പ കുത്താൻ ശ്രമം,പരാതി

ഉമ്മൻചാണ്ടി വിഷയത്തിൽ അഭിപ്രായം പറഞ്ഞ യുവ നേതാക്കളെ കെസി വേണുഗോപാൽ പക്ഷക്കാരാക്കി ചാപ്പ കുത്താൻ ശ്രമം,പരാതി

തിരുവനന്തപുരം.കെപിസിസി പ്രസിഡണ്ടിനെ പ്രതിഷേധം അറിയിക്കാൻ കോൺഗ്രസിലെ യുവ നേതാക്കൾ. ഉമ്മൻചാണ്ടി വിഷയത്തിൽ അഭിപ്രായം പറഞ്ഞ യുവ നേതാക്കളെ കെസി വേണുഗോപാൽ പക്ഷക്കാരാക്കി ചാപ്പ കുത്താൻ ശ്രമം നടന്നു എന്നതിലാണ് യുവ നേതാക്കൾക്ക് പ്രതിഷേധം.യുവാക്കളെ വ്യക്തിത്വമില്ലാത്തവരാക്കി ചിത്രീകരിക്കുന്നതിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് യുവ നേതാക്കൾക്ക് പ്രതിഷേധം ഉള്ളത്.യുവ എംഎൽഎമാരടക്കം ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്

വ്യക്തിപരമായി അഭിപ്രായം പറയുന്ന യുവ നേതാക്കളെ കെഎസ്ഇബി വേണുഗോപാൽ പക്ഷക്കാരാക്കി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു എന്നാണ് യുവ നേതാക്കളുടെ പരാതി.ഉമ്മൻചാണ്ടി വിഷയത്തിൽ അഭിപ്രായം പറഞ്ഞവരെ കെ സി ഗ്രൂപ്പുകാരൻ എന്ന മുദ്രകുത്താൻ ശ്രമം ഉണ്ടായി എന്നും യുവ നേതാക്കൾ ആരോപിക്കുന്നു.ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നത്.വ്യക്തിത്വമില്ലാത്തവരാക്കി നേതാക്കളെ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ടിനെ നേരിൽ കാണാനാണ് ആലോചന.

കോൺഗ്രസിലെ യുവ എംഎൽഎമാർ അടക്കം ഇക്കാര്യത്തിൽ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഉമ്മൻചാണ്ടി എന്നത് കോൺഗ്രസിന്റെ പൊതുവികാരം ആണ് എന്നും ഉമ്മൻചാണ്ടിക്ക് ലഭിക്കാത്ത നീതി പ്രതിപക്ഷ നേതാക്കൾക്ക് നൽകേണ്ടതില്ല എന്നുമാണ് യുവാക്കളുടെ നിലപാട്.ഇതിനെ മറ്റ് രീതിയിൽ വക്രീകരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.ഇത് അംഗീകരിക്കാൻ ആകില്ല.

വിഷയത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്താൻ കെപിസിസി പ്രസിഡണ്ടിനെ നേരിൽ കാണാൻ സമയം അനുവദിക്കണമെന്നും യുവ നേതാക്കൾ ആവശ്യം ഉന്നയിക്കും.ഇതോടെ പാർട്ടിക്കുള്ളിൽ അഭിപ്രായം പറയുന്നവരെ ഗ്രൂപ്പ് ചാപ്പ കുത്തി മാറ്റിനിർത്താനുള്ള ശ്രമത്തിനെതിരെയാണ് പുതിയ പ്രതിഷേധം ഉയരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here