തിരുവനന്തപുരം. കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ഇടപെട്ട് ഹൈക്കമാൻഡ്. നേതാക്കളെ നേരിൽകണ്ടും ഫോൺ വഴിയും ചർച്ച നടത്തിയ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി
പരസ്യ പ്രതികരണം ഒഴിവാക്കിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകി. അതിനിടെ ഇന്ന് ഡൽഹിയിൽ എത്തുന്ന സണ്ണി ജോസഫ് എഐസിസി നേതൃത്വത്തെ കണ്ട് ചർച്ച നടത്തും
മന്ത്രിസഭയ്ക്കുള്ളിലെ തർക്കം പാർട്ടിയിലേക്ക് എത്തുമ്പോൾ ചേരിതിരിഞ്ഞ് വ്യക്തി അധിക്ഷേപങ്ങൾ. അതും എല്ലാ പരിധിയും വിട്ട്. ഒടുവിൽ ഹൈക്കമാൻഡ് വടിയെടുത്തു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും സെക്രട്ടറിമാരും പരമാവധി മന്ത്രിമാരെയും എം എൽ എമാർ എംപിമാർ അടക്കം നേതാക്കളെയും നേരിൽ കണ്ടു.ഫോണിലും ചർച്ച. പരാതികളും നിലപാടുകളും അറിയിച്ച നേതാക്കന്മാരോട് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പരസ്യ നിലപാടുകളും ആയി പോയാൽ നടപടി എടുക്കേണ്ടി വരുമെന്ന താക്കീത് നൽകി. സർക്കാർ പാർട്ടി ഏകോപനത്തിന് നടപടി ഉണ്ടാകുമെന്ന് ഉറപ്പും ഹൈക്കമാന്റ് വൃത്തങ്ങൾ നൽകി. അതിനിടെ ഉണ്ണിത്താന് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ ഉറപ്പിച്ച A ഗ്രൂപ്പ് സംയമനം പാലിക്കാൻ തീരുമാനിച്ചു.
പാർട്ടി നയം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ചാണ്ടി ഉമ്മൻ എം എൽ എ. വൈദ്യുതി മന്ത്രിമാരുടെ യോഗത്തിനായി ഡൽഹിയിലെത്തുന്ന മന്ത്രി സണ്ണി ജോസഫ് എഐസിസി നേതൃത്വവുമായി ചർച്ച നടത്തും. പാർട്ടിയിലെയും സർക്കാരിലെയും വിഷയങ്ങൾ ഹൈക്കമാന്റിനെ അറിയിക്കും.
കെപിസിസി വിശാലയോഗം ചേരുന്നതിനുള്ള തീയതിയിലും തീരുമാനം ആക്കും.






























